2021, മേയ് 7, വെള്ളിയാഴ്‌ച

ലളിതാ സഹസ്രനാമ രഹസ്യം

ഭാഗം ഒന്ന്.
ശ്രീമാതാ, 'അമ്മ എന്ന വാക്കിൽ തുടങ്ങിയതാണ് ശ്രീലളിതാ സഹസ്രനാമം.
1.വശിനി 
2കാമേശ്വരി
3. മോദിനി 
4.വിമല 
5.അരുണ
6.ജയിനി
 7.സർവേശ്വരി
 8.കൗളിനി 
എന്നീ എട്ടു ദേവിമാരാണ് ആദ്യമായി ശ്രീലളിതാ സഹസ്രനാമം ഉച്ചരിച്ചത്. 
ഇവർ വാഗ്ദേവിമാർ എന്നറിയപ്പെടുന്നു. 
ഈ വാഗ്ദേവിമാരാണ്‌ സഹസ്രനാമ ഋഷികൾ.
ശ്രീ ലളിതാംബക്കു ചുറ്റുമായി നിൽക്കുന്ന ഈ ദേവിമാരാണ് വാക് ദേവതകൾ.
1. വശിനി :സ്വരാക്ഷരങ്ങളുടെ ദേവത.
2.കാമേശ്വരി: ക വർഗം
3.മോദിനി :ച വർഗം
4.വിമല : ട വർഗം
5.അരുണ: ത വർഗം
6.ജയിനി : പ വർഗം
7.സർവേശ്വരി: യ ര ല വ
8.കൗളിനി: ശ ഷ സ ഹ ള ക്ഷ 
വശിനി 8 സ്വരാക്ഷരങ്ങളിൽ തുടങ്ങുന്ന 68 നാമങ്ങൾ ഉച്ചരിച്ചു. കാമേശ്വരി 3 അക്ഷരങ്ങൾ 106 നാമം, മോദിനി 3 അക്ഷരങ്ങൾ 48 നാമം. വിമല ഒരക്ഷരം 2 നാമം. അരുണ 4 അക്ഷരം 172 നാമം. ജയിനി 4 അക്ഷരം 254 നാമം. സർവേശ്വരി 4 അക്ഷരം 144 നാമം. കൗളിനി 5 അക്ഷരം 206 നാമം. ആകെ 32 അക്ഷരങ്ങൾ 1000 നാമങ്ങൾ.
ദേവിക്ക് മുന്പിലാണ് വശിനി യുടെ സ്ഥാനം. ദേവിയുടെ ഇടതുവശത്ത് കാമേശ്വരി, മോദിനി, വിമല എന്നിവർ.
പിന്നിലാണ് അരുണ. ദേവിയുടെ വലത്തു വശത്തു ഏറ്റവും പിന്നിൽ അതായത് അരുണയുടെ വലതുവശത്ത് ജയിനി, ജയിനിക്കു മുൻപിൽ സർവേശ്വരി, അതിനു മുൻപിൽ അതായത് ദേവിയുടെ വലതു വശത്ത് കൗളിനി.